മാള/ചാലക്കുടി: ചാലക്കുടി പുഴയിൽ കാണാതായ മാള സ്വദേശിയായ യുവാവിെൻറ മൃതദേഹം കണ്ടെത്തി. മാള - ചാലക്കുടി അഗ്നിരക്ഷാസേനയാണ് തിരച്ചിൽ നടത്തി കണ്ടെത്തിയത്. മാള കോട്ടവാതില്‍ മച്ചിങ്ങല്‍ വീട്ടില്‍ സനില്‍കുമാർ (32) ആണ് മരിച്ചത്. കാടുകുറ്റി ഞെർലക്കടവ് പാലത്തില്‍ നിന്ന് ചൊവ്വാഴ്ച രാത്രി 10.30ഓടെ യുവാവ് പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് പറയുന്നു. സംഭവം അറിഞ്ഞ് ചാലക്കുടി അഗ്നിരക്ഷാസേനയെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് ഇൻക്വസ്റ്റ് നടത്തി. ജില്ല മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.