ചങ്ങരംകുളം: നിർമാണ തൊഴിലാളിയെ പാവിട്ടപ്പുറത്ത് നിര്‍മാണം നടക്കുന്ന വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ പറേംപാടം അഗതിയൂര്‍ സ്വദേശി നാലുകണ്ടത്ത് രാജനെയാണ് (56) ബുധനാഴ്ച രാവിലെ വീട്ടില്‍ ജോലിക്കെത്തിയവർ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ചങ്ങരംകുളം എസ്.ഐ വിജിത്തിെൻറ നേതൃത്വത്തില്‍ പൊലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: ശ്യാമള. മക്കള്‍: രഞ്ജിത്ത്, രമ്യ. മരുമകന്: സന്തോഷ്.