ഇരുവള്ളൂര്‍: അമ്പലപ്പാട് വട്ടക്കണ്ടിയില്‍ പരേതനായ കുട്ടാപ്പുവിെൻറ മകന് രവിദാസന്‍ മാസ്റ്റര്‍ (75-റിട്ട. അധ്യാപകന്, എ.യു.പി സ്കൂള്‍, എരവന്നൂര്‍) നിര്യാതനായി. എന്‍.സി.പി എലത്തൂര്‍ നിയോജക മണ്ഡലം എക്സിക്യൂട്ടിവ് അംഗം, ഇരുവള്ളൂര്‍ ആരോഗ്യകേന്ദ്രം വികസന സമിതി അംഗം, ഇരുവള്ളൂര്‍ ജി.യു.പി സ്കൂള്‍ വികസന സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: കല്യാണി (റിട്ട. അധ്യാപിക, ജി.യു.പി സ്കൂള്‍, ഇരുവള്ളൂര്‍). മക്കള്‍: ധന്യ ആര്. ദാസ്, ദൃശ്യ ആര്. ദാസ്. മരുമകന്: സനൂപ്. സഹോദരങ്ങള്‍: സൗദാമിനി, വാസന്തി, അച്യുതന്, ശ്രീമതി, അശോകന് (റിട്ട. എസ്.ഐ)