ഭർത്താവിനൊപ്പം യാത്ര ചെയ്യവേ ബൈക്കിൽനിന്ന് തെറിച്ചുവീഴുകയായിരുന്നു
നെടുമങ്ങാട്: ഭർത്താവിനൊപ്പം യാത്ര ചെയ്യവേ ബൈക്കിൽനിന്ന് തെറിച്ചുവീണ വീട്ടമ്മ മരിച്ചു. നെയ്യാറ്റിൻകര ഉദിയൻകുളങ്ങരക്ക് സമീപം വട്ടവിളയിൽ ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് നടന്ന അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന പനയ്ക്കോട് മങ്ങാട്ട്പാറ പുണ്യോമനത്തിൽ സാൽവേഷൻ ആർമി സഭാ ശുശ്രൂഷകൻ പുണ്യശീലെൻറ ഭാര്യ ഓമന (58) ആണ് മരിച്ചത്.പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പ്രീ-മെട്രിക്ക് ഹോസ്റ്റൽ റിട്ട. ജീവനക്കാരിയായിരുന്നു. നെയ്യാറ്റിൻകരയിൽ പോയി മടങ്ങുംവഴിയായിരുന്നു അപകടം. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്േമാർട്ടത്തിന് ശേഷം വ്യാഴാഴ്ച ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും. മക്കൾ: ഷിബുകുമാർ, സുഭാഷ് ചന്ദ്രൻ, സതീഷ് ചന്ദ്രൻ. മരുമക്കൾ: അൽഫോൺസ, അഖില.