കരുനാഗപ്പള്ളി: രോഗംമൂലം കൊൽക്കത്തയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച സൈനികൻ കുലശേഖരപുരം ആദിനാട് തെക്ക് പുത്തൻകണ്ടത്തിൽ വീട്ടിൽ വേണുവിെൻറ (59) മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. വൈകീട്ട് 3.30ന് വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
നവംബർ ഏഴിനാണ് അവധി കഴിഞ്ഞ് തിരികെ പോയത്. കൊൽക്കത്തയിൽ െവച്ച് രോഗബാധിതനായി അവിടെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടിന് മരിച്ചു. 40 വർഷത്തോളമായി അസം റൈഫിളിൽ സൈനികനായി സേവനം ചെയ്തുവരികയായിരുന്നു. ഡിസംബറിൽ വിരമിക്കാനിരിക്കുകയായിരുന്നു. വൃക്ക സമ്പന്ധമായ അസുഖത്തെ തുടർന്നാണ് മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.വ്യാഴാഴ്ച തിരുവനന്തപുരത്ത് വിമാനമാർഗം എത്തിക്കുന്ന മൃതദേഹം പാങ്ങോട് സൈനിക ക്യാമ്പിൽ നിന്നുള്ള സേനാംഗങ്ങൾ ഏറ്റുവാങ്ങി വീട്ടിലെത്തിച്ച് സംസ്കാരം നടത്തും.
ഭാര്യ: വിജയകുമാരി. മക്കൾ: വിഷ്ണു, അനന്തു.