ചെങ്ങന്നൂർ: വെൺമണി മാർത്തോമ ഹൈസ്കൂൾ റിട്ട. അധ്യാപകൻ കിഴക്കേ മരുന്നൂരേത്ത് ഹരിഭവനത്തിൽ എം.എൻ. ബാലകൃഷ്ണപിള്ള (96) നിര്യാതനായി. കോൺഗ്രസ് വെൺമണി മണ്ഡലം കമ്മിറ്റി മുൻ പ്രസിഡൻറ്, വെൺമണി സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പേരതയായ എ.എൻ. രാജമ്മ (റിട്ട. അധ്യാപിക). മക്കൾ: ഹരികുമാർ (യു.എസ്.എ), ശ്രീകുമാർ, ബിന്ദു. മരുമക്കൾ: ശ്രീലേഖ (യു.എസ്.എ), മിനി, ഗണേശ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.