തിരുവല്ല: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു. തിരുവല്ല കൊമ്പാടി പുത്തൻപുരക്കൽ സോമശേഖരൻ നായരാണ് (78) മരിച്ചത്. രണ്ടാഴ്ചയായി കോവിഡ് ചികിത്സയിലായിരുന്നു. ബുധനാഴ്ച രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ജഗദമ്മ. മക്കൾ: അനുരാധ, മിനുരാധ. മരുമക്കൾ: കെ. രാജഗോപാൽ, കെ.ആർ. ഗോപകുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ കോവിഡ് ചട്ടങ്ങൾ പാലിച്ച് നടത്തും.