കിഴക്കമ്പലം: ഞാറള്ളൂര്‍ കല്ലംകൂരി റെജി പോള്‍ (48) നിര്യാതനായി. കിഴക്കമ്പലത്തെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. രണ്ടുപതിറ്റാണ്ടോളം യാക്കോബായ സഭയുടെ കീഴിലുള്ള മഞ്ഞനിക്കര തീര്‍ഥാടക സംഘം ഭാരവാഹിയായി പ്രവര്‍ത്തിച്ചു. വര്ഷങ്ങള്ക്കുമുമ്പ്്് ആപ്പെ ഓട്ടോറിക്ഷകളില്‍ യാത്രാസുഖം വർധിപ്പിക്കാൻ ഷോക്ക് അപ്സോര്ബറോടൊപ്പം സ്പ്രിങ് ഘടിപ്പിച്ചതിനും സ്റ്റിയറിങ് ഘടിപ്പിച്ച്്് ഓട്ടോറിക്ഷ ഓടിച്ചതിനും കമ്പനി വക പുരസ്കാരം നേടിയിട്ടുണ്ട്. ഭാര്യ: വെട്ടിത്തറ പ്ലാക്കുന്നേല്‍ കുടുംബാംഗം സിജി. മക്കള്‍: അഖില്‍, അലീന.