പറവൂർ: കടലിൽ മത്സ്യബന്ധനത്തിനിടെ ചെട്ടിക്കാട് കണിയാമ്പുറം പരേതനായ മത്തായിയുടെ മകൻ ആൻറണി (59) ബോട്ടിൽനിന്ന് വീണ് മരിച്ചു. ബുധനാഴ്ച ഉച്ചക്ക് ഒന്നോടെ അഴീക്കോട് ഭാഗത്തുെവച്ചാണ് അപകടം. ബോട്ടിൽനിന്ന് കടലിൽ വലയെറിയുന്നതിനിടെ കനത്ത കാറ്റിൽ തെറിച്ചുവീണാണ് അപകടം. മൃതദേഹം പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് ചെട്ടിക്കാട് സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി. മക്കൾ: ലിൻറ, ലിജോ, സിേൻറാ. മരുമക്കൾ: ജോർജ്, സിനി, അനീഷ. സഹോദരങ്ങൾ: അഗസ്റ്റിൻ, അംബ്രോസ് (സി.പി.എം ഏരിയ കമ്മിറ്റി അംഗം), ജോസഫ്.