ആര്യനാട്: ബൈക്ക് യാത്രികൻ തോട്ടിൽ വീണ് മരിച്ചു. ആര്യനാട് കണിയാകുഴി ജിൻസി ഭവനിൽ രജി (42) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഏേഴാടെ പണികഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി പാലൈക്കോണം കലുങ്ക് കഴിഞ്ഞ് കണിയാകുഴി ബണ്ട് റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് ബൈക്ക് സമീപത്തെ തോട്ടിലേക്ക് മറിഞ്ഞുവീണത്. സംഭവം കണ്ട പ്രദേശവാസികൾ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് പരിശോധനക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഭാര്യ: മിനിമോൾ. മക്കൾ: ജിൻസി, ജാസ്മി.