കല്ലമ്പലം: ഇരുചക്രവാഹനമിടിച്ച് കാൽനടയാത്രികനായ യുവാവ് മരിച്ചു. നാവായിക്കുളം ആശാരികോണം കാറ്റുവിള പുത്തൻവീട്ടിൽ തമ്പി - ഗീത ദമ്പതികളുടെ മകൻ ബോബിയാണ് (27) മരിച്ചത്.
കഴിഞ്ഞദിവസം രാത്രിയിലായിരുന്നു അപകടം. തട്ടുപാലത്തുനിന്ന് നാവായിക്കുളം ജങ്ഷനിലേക്ക് നടന്നു വരവെ വേഗത്തിൽ വന്ന ഇരുചക്രവാഹനം ഇടിച്ചിടുകയായിരുന്നു. വാഹനം നിർത്താതെപോയി. നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരൻ: വിഷ്ണു.