പുതുനഗരം: ട്രെയിൻതട്ടി വയോധിക മരിച്ചനിലയിൽ. പുതുനഗരം സൗത്ത് സ്ട്രീറ്റ് പൊട്ടകുളം പരേതനായ വെള്ളയുടെ ഭാര്യ കല്യാണിയാണ് (70) മരിച്ചത്. പുതുനഗരം കട്ടയൻ സ്ട്രീറ്റ് എം.എച്ച്.എസ് കട്ട് റോഡ് റെയിൽവേ ക്രോസിങ്ങിനടുത്ത ട്രാക്കിൽ ഉച്ച മൂന്നു മണിയോടെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടത്. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.