കോട്ടായി: സൈക്കിളിൽ പോകവെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കെട്ടിടനിർമാണ തൊഴിലാളി മരിച്ചു. കോട്ടായി ചമ്പ്രക്കുളം പെരുമ്പൻകാട് വീട്ടിൽ പരേതനായ വീമ്പെൻറ മകൻ കൃഷ്ണൻകുട്ടിയാണ് (49) മരിച്ചത്. ഞായറാഴ്ച വൈകീട്ട് 6.30ന് കോട്ടായി സബ് രജിസ്ട്രാർ ഓഫിസിന് സമീപത്തുവെച്ചാണ് അപകടം. മാതാവ്: പരേതയായ കോച്ച. ഭാര്യ: ഗീത മക്കൾ: ഗൗരി.