അത്തോളി: കൊടശ്ശേരി ആലയാട്ട് ആലിക്കുട്ടി ഹാജി (82) നിര്യാതനായി. ദീർഘകാലം കൊടശ്ശേരി മഹല്ല് കമ്മിറ്റി പ്രസിഡൻറായിരുന്നു. സാന്ത്വനം ചാരിറ്റബ്ൾ ട്രസ്റ്റ് പ്രസിഡൻറ്, കൊടശ്ശേരി യൂനിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ്, കൊടശ്ശേരി ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ ആമിന. മക്കൾ: മുസ്തഫ (അബൂദബി), റസിയ, ഷാഹിദ, റഹ്മത്ത്. മരുമക്കൾ: ബഷീർ തയ്യിൽ, ബഷീർ മേപ്പള്ളി, മുഹമ്മദലി, സമീറ. സഹോദരങ്ങൾ: മറിയം, പരേതരായ ഇബ്രാഹിം കുട്ടി, മൊയ്തീൻ കുട്ടി, ഇമ്മയ്യ ഉമ്മ, ഇയ്യാത്തുമ്മ.