ആമ്പല്ലൂർ: ആമ്പല്ലൂര്‍ ടൗണ്‍ കോ-ഓപറേറ്റിവ് സൊസൈറ്റി പ്രസിഡൻറും കേരള കോഓപറേറ്റിവ് സര്‍വിസ് പെന്‍ഷനേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറിയുമായ കല്ലൂര്‍ ആതൂര് നമ്പാടന് ജോസഫ് (75) നിര്യാതനായി. കല്ലൂര്‍ സര്‍വിസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറിയും കല്ലൂര്‍ ഗ്രാമീണ്‍ ജനത വെല്‍ഫെയര്‍ സൊസൈറ്റി മുന്‍ ഡയറക്ടറും കല്ലൂര്‍ സീനിയേഴ്സ് ക്ലബ് പ്രസിഡൻറുമാണ്. ഭാര്യ: റോസിലി. മക്കള്‍: സാജു നമ്പാടന് (െഡപ്യൂട്ടി കമീഷണര്‍, ജി.എസ്.ടി), സന്തോഷ് നമ്പാടന് (കീ അക്കൗണ്ട് മാനേജര്‍, ട്രിവിട്രോണ്‍ ഹെല്‍ത്ത് കെയര്‍), മേരിമോള്, റെജിമോള്‍. മരുമക്കള്‍: ലിനി നീലങ്കാവില്‍ കോളേങ്ങാടന്‍, ദിവ്യ പൊക്കത്ത്, ഫ്രാങ്കോ ചിറയത്ത്, വിന്‍സൻറ് പോള്‍ കോടങ്കണ്ടത്ത്.