എടക്കര: തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വഴിക്കടവ് പഞ്ചായത്തിലെ മരുത വേങ്ങാപ്പാടം മാഞ്ചേരി അബ്ദുറഹ്മാനാണ് (കുരിക്കള്‍ മാനു - 66) മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതിന് മരുത മഞ്ചക്കോട് തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. ഭാര്യ: മറിയ. മക്കള്‍: സൈനബ, റംലത്ത്, ജമീല, ഫൗസിയ, റിയാസ്, ഷാജി, ബിനീഷ്, സില്ജാസ്. മരുമക്കള്‍: ഹുസൈന്, ജാബിര്‍, റഷീദ്, അസറലി, ജംഷീന, ബാനു, ഖദീജ, മുബഷിറ.