കൊച്ചി: ശ്രദ്ധേനായ വന്യജീവി ഫോട്ടോഗ്രാഫറും ബെറ്റർ ആർട്ട് ഫൗണ്ടേഷൻ അംഗവുമായ നിധിൻ ജി. പൂതുള്ളിൽ (43) ഡൽഹിയിൽ നിര്യാതനായി. കാൻഡിഡ് ഫോട്ടോഗ്രഫി കേരളത്തിൽ പരിചയപ്പെടുത്തിയത് ഇദ്ദേഹമാണ്. വന്യജീവി ഫോട്ടോഗ്രഫിയുടെ ഭാഗമായി ഉത്തരാഘണ്ഡിൽ ഒരാഴ്ചത്തെ പര്യടനത്തിനുശേഷം മടങ്ങിവരവെ ഡൽഹിയിലായിരുന്നു മരണം. പിതാവ്: ഗോപാലൻ (റിട്ട. ജൂനിയർ സയൻറിഫിക് ഓഫിസർ, ആരോഗ്യ വകുപ്പ്). മാതാവ്: ശാന്തമ്മ കണിക്കനാംപറമ്പിൽ. ഭാര്യ: ജോസിയ പുലിക്കുന്നേൽ. മക്കൾ: ഇവാൻ, എമിലി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 4.30ന് കാരിക്കാമുറിയിലെ വസതിയിലെ ശുശ്രൂഷക്കുശേഷം സെൻറ് മേരീസ് ബസലിക്കയുടെ സെമിത്തേരിമുക്കിലുള്ള പള്ളി സെമിത്തേരിയിൽ.