അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ സുകൃതത്തിൽ ടി.ടി. വാസു (80) നിര്യാതനായി. പറവൂർ പബ്ലിക് ലൈബ്രറിയുടെ ദീർഘകാല വൈസ് പ്രസിഡൻറും ജില്ല ലൈബ്രറി കൗൺസിൽ മുൻ എക്സി. കമ്മിറ്റി അംഗവും പറവൂർ പബ്ലിക് ലൈബ്രറി വയോജന വേദി ചെയർമാനുമായിരുന്നു. ഭാര്യ: ചെല്ലമ്മ (റിട്ട. ഗവ. നഴ്സിങ് സൂപ്രണ്ട്). മക്കൾ: ദിലീപ് (വില്ലേജ് ഓഫിസർ, ഒറ്റപ്പാലം), അഡ്വ. പ്രദീപ്. മരുമക്കൾ: ദീപ (എൽ.ഡി.സി, പുന്നപ്ര വടക്ക് പഞ്ചായത്ത്), അഞ്ജു.