കൊടുമൺ: ചന്ദനപ്പള്ളി വടക്കേതിൽ കെ.ജി. ജോയിക്കുട്ടി (72) നിര്യാതനായി. മലങ്കര ഓർത്തഡോക്സ് സഭ മുൻ മാനേജിങ് കമ്മിറ്റി അംഗം, തഴക്കര എം.എസ്.എസ്, പുതുപ്പാടി സെൻറ് പോൾസ് ഹൈസ്കൂളുകളിൽ ഹെഡ്മാസ്റ്റർ, പത്തനംതിട്ട കാതോലിക്കേറ്റ്, തുമ്പമൺ എം.ജി, കാർത്തികപള്ളി സെൻറ് തോമസ് ഹൈസ്കൂളുകളിൽ അധ്യാപകൻ, തുമ്പമൺ ഭദ്രാസന സുവിശേഷ സംഘം സെക്രട്ടറി, ചന്ദനപ്പള്ളി വലിയപള്ളി നിർമാണ കമ്മിറ്റി കൺവീനർ, ട്രസ്റ്റി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊടുമൺ ഗ്രാമപഞ്ചായത്ത് മുൻ അംഗമാണ്.
ചന്ദനപ്പള്ളി സാൻ ജോർജിയൻ ചാരിറ്റബിൾ സൊസൈറ്റി വൈസ് പ്രസിഡൻറായും കൊശമറ്റം ബാങ്ക് മാനേജരായും പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: ജി. അമ്മിണി (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: ആനി (സിംഗപ്പൂർ), ജോയ്സ് (സാസ്കൻ ടെക്നോളജീസ്, ബംഗളൂരു), ജോർജി. മരുമക്കൾ: ഷാജി (സിംഗപ്പൂർ), സരിത, ആഷ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ചന്ദനപ്പള്ളി െസൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി െസമിത്തേരിയിൽ.