വടശ്ശേരിക്കര: വിശ്വകർമ മഹാസഭ ബംഗ്ലാംകടവ് ബ്രഹ്മവിലാസം ശാഖ മുൻ പ്രസിഡൻറ് നങ്ങേലി തടത്തിൽ വീട്ടിൽ പി. പരമേശ്വരൻ ആചാരി (68) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: രാജേഷ് ബംഗ്ലാംകടവ് (ബി.ജെ.പി റാന്നി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി), എൻ. രതീഷ്, എൻ. സന്തോഷ്. മരുമക്കൾ: പി.വി. ജയന്തി, സിന്ധു, ബിന്ദു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന്.