മാന്നാർ: സമാന്തര വിദ്യാഭ്യാസ രംഗത്ത് നാലു പതിറ്റാണ്ടിലേറെ സജീവ സാന്നിധ്യവും അപ്പർകുട്ടനാടൻ മേഖലയിലെ മികച്ച കർഷകനുമായ കുരട്ടിശ്ശേരി പാവുക്കര രണ്ടാം വാർഡ് മാനാംപടവിൽ വീട്ടിൽ എം.ടി. വർഗീസ് തോമസ് (കുഞ്ഞുട്ടി സർ -93) നിര്യാതനായി. വർഗീസ് മാനാംപടവിൽ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ആദ്യകാല കോൺഗ്രസ് നേതാവ്, മോഡേൺ ട്യൂട്ടോറിയൽ കോളജ് സ്ഥാപകൻ, മാന്നാർ കർഷക സംഘം പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. മാന്നാർ മഹാത്മ ജലോത്സവത്തിെൻറ ആദ്യകാല സംഘാടകരിൽ പ്രമുഖനാണ്. ഭാര്യ: വള്ളക്കാലി വാലുചിറയിൽ കുടുംബാംഗം ശോശാമ്മ. മക്കൾ: ജോമോൻ, ഷാജി (വാട്ടർ അതോറിറ്റി ചെങ്ങന്നൂർ, സി.പി.എം മാന്നാർ വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം), ജിജി. മരുമക്കൾ: ജെസി, ഐവി, ജോജി. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് പാവുക്കര സെൻറ് തോമസ് ഓർത്തഡോക്സ് വാഴയിൽ പള്ളി സെമിത്തേരിയിൽ.