നെടുമങ്ങാട്: സംസ്ഥാന പാതയിൽ കിളിമാനൂർ പൊലീസ് സ്റ്റേഷന് സമീപം ഇരുചക്രവാഹനമിടിച്ച് വൃദ്ധൻ മരിച്ചു. നെടുമങ്ങാട് ആനാട് വടക്കേല രാധിക ഭവനിൽ പുരുഷോത്തമൻ പിള്ള (68) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ ആേറാടെയായിരുന്നു അപകടം. ഹോട്ടലിലെ പാചകത്തൊഴിലാളിയാണ്. ജോലിസ്ഥലത്തേക്ക് റോഡരികിലൂടെ നടന്നുപോവുകയായിരുന്നു.അമിതവേഗത്തിലെത്തിയ ഇരുചക്രവാഹനം പരമേശ്വരനെ ഇടിച്ചിട്ടശേഷം നിർത്താതെപോയി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഭാര്യ: മംഗളം. മക്കൾ: രാധിക, ലക്ഷ്മി.