കിളിമാനൂർ: പള്ളിക്കലിലെ പാറമലയിൽ ജോലിക്കിടെ കാൽവഴുതി വീണ് ഗുരുതര പരിക്കേറ്റ തൊഴിലാളി മരിച്ചു. പള്ളിക്കൽ മൂതല പാറക്കൽ പുത്തൻവീട്ടിൽ ജി. വിജയകുമാർ (53) ആണ് മരിച്ചത്. എ.എം ഇൻഡസ്ട്രീസിെൻറ ഉടമസ്ഥതയിൽ മടവൂർ തങ്കക്കല്ലിൽ പ്രവർത്തിക്കുന്ന പാറമലയിൽ ശനിയാഴ്ച രാവിലെ 10നാണ് അപകടമുണ്ടായത്. പാറയുടെ മുകളിൽനിന്ന് ഇറങ്ങുന്നതിനിടെ കാൽവഴുതിവീണ് തലയിടിച്ച് ഗുരുതര പരിക്കേൽക്കുകയായിരുന്നു.തൊഴിലാളികൾ ചേർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദീർഘകാലമായി എ.എം ഇൻഡസ്ട്രീസിലെ തൊഴിലാളിയാണ്.ഭാര്യ: സുധർമണി അമ്മ. മക്കൾ: ധന്യ, ദിവ്യ. മരുമക്കൾ: ദീപു, ശ്യാം.