പൂക്കോട്ടുംപാടം: പെയിൻറിങ് ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കൂറ്റമ്പാറ ചെറുമുറ്റിക്കോട് പുതിയറ മൊയ്തീെൻറ മകൻ മുഹമ്മദാണ് (37) മരിച്ചത്. ഒരാഴ്ച മുമ്പാണ് സ്വകാര്യ വ്യക്തിയുടെ വീട്ടിലെ പെയിൻറിങ് ജോലിക്കിടെ ഉയരത്തിൽനിന്ന് വീണ് മുഹമ്മദിന് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 11ഒാടെ കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു മരണം. മാതാവ്: മറിയുമ്മ. ഭാര്യ: ഫർസാന. മകൻ: ഷഹൽ. സഹോദരങ്ങൾ: ഉമൈന, അസ്മ, സക്കീന, റൈഹാനത്ത്, ഷറഫലി.