തിരൂരങ്ങാടി: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. വെളിമുക്ക് കൈതകത്ത് കണ്ടനകത്ത് ബഷീറിെൻറ മകൻ ബാദുഷയാണ് (18) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 4.30ന് കളിയാട്ടമുക്ക് കാളികണ്ടത്താണ് അപകടമുണ്ടായത്. തുടർന്ന് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വെളിമുക്ക് ക്രസൻറ് ബോർഡിങ് സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച വൈകീട്ട് വെളിമുക്ക് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: സുലൈഖ. സഹോദരങ്ങൾ: ആഷിഖ്, അൽസാബിത്ത്, അദ്നാൻ, മെഹറിൻ.