വടക്കഞ്ചേരി: വടക്കഞ്ചേരി വടക്കേക്കര വീട്ടിൽ പരേതരായ വർക്കി-ഏലി ദമ്പതികളുടെ മകളും ചങ്ങനാശ്ശേരി പുന്നവേലി ഫെർവൻറ് ഡോട്ടേഴ്സ് ഓഫ് ദ സേക്രഡ് ഹാർട്ട് ഓഫ് ജീസസ് സന്യാസ സമൂഹ അംഗവുമായ സിസ്റ്റർ ഇസബെല്ല (മേരി -76) വടക്കേകര നിര്യാതയായി. സഹോദരങ്ങൾ: തോമസ് (നീലൂർ പാല), ഡോ. ബെനഡിക്ട് വടക്കേക്കര (റോം), ഡോ. സിസ്റ്റർ എലിസബത്ത് വടക്കേകര (മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ് എറണാകുളം), ഡോ. സേവ്യർ വടക്കേകര (മീഡിയ ഹൗസ് ഡൽഹി), പരേതരായ വി.വി. ജോർജ്, ഡോ. ക്ലീറ്റസ് മാത്യു വടക്കേക്കര (ബംഗളൂരു), സിസ്റ്റർ അൽഫോൻസ (ഒഡിഷ), ഫാ. ജോ വടക്കേക്കര (ആഗ്ര). സംസ്കാരം തിങ്കളാഴ്ച രാവിെല ഒമ്പതിന് പുന്നവേലി ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.