കുഴല്‍മന്ദം: പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. തേങ്കുറുശ്ശി കയറംകുളം മണത്തുമാര്ത്തറയില് സുരേഷിെൻറ ഭാര്യ അംബികയാണ് (34) മരിച്ചത്. ഡിസംബര്‍ 22ന് വീട്ടിലെ ഗ്യാസ് അടുപ്പില്‍നിന്ന് തീ പടര്‍ന്നാണ് പൊള്ളലേറ്റത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ചയാണ് മരിച്ചത്. മകന്: അഭിജിത്. പിതാവ്: പരേതനായ ആറമുഖന്. മാതാവ്: തങ്കമണി. സഹോദരങ്ങള്‍: ഗീത, ഗിരീഷ്.