തിരുവനന്തപുരം: ഇന്ത്യൻ ഇൻഫർമേഷൻ സർവിസിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന എസ്.വി. മേനോൻ (76) നിര്യാതനായി. ഹൃദയാഘത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെ മൂേന്നാടെയായിരുന്നു അന്ത്യം. ഫിലിംസ് ഡിവിഷനിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പി.ഐ.ബി, നാഷനൽ ഫിലിം ആർകൈവ്സ്, ഡി.എ.വി.പി, ഫീൽഡ് പബ്ലിസിറ്റി തുടങ്ങി കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിെൻറ ന്യൂഡൽഹിയിലും മേഖലാതലത്തിലുമുള്ള വിവിധ മാധ്യമ യൂനിറ്റുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഫീൽഡ് പബ്ലിസിറ്റി കേരള-ലക്ഷദ്വീപ് മേധാവിയായാണ് വിരമിച്ചത്. കേന്ദ്ര സെൻസർ ബോർഡ് ഉപദേശക സമിതി അംഗമായിരിന്നു. ജോൺ അബ്രഹാമിെൻറ ‘അഗ്രഹാരത്തിലെ കഴുത’ എന്ന ചിത്രത്തിെൻറ അസോസിയറ്റ് ഡയറക്ടറായിരുന്നു. ഭാര്യ: മീര മേനോൻ.