കുണ്ടറ: ആദ്യകാല കമ്യൂണിസ്റ്റ് നേതാവും ദീർഘകാലം വെള്ളിമൺ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറുമായിരുന്ന വെള്ളിമൺ സിന്ധു നികേതനിൽ സി.കെ. ബാലൻപിള്ള (89) നിര്യാതനായി. ചെറുകുളത്ത് ബ്രിക്സ് ഉടമയും കുണ്ടറ റൂറൽ ഹൗസിങ് സഹകരണ സംഘം മുൻ പ്രസിഡൻറുമാണ്. ഭാര്യ: സി. സാവിത്രിയമ്മ (റിട്ട. അസി.രജിസ്ട്രാർ). മക്കൾ: സീന (ഇരുമ്പനങ്ങാട് ഹയർ സെക്കൻഡറി സ്കൂൾ), സിന്ധു (വെള്ളിമൺ ഹയർ സെക്കൻഡറി സ്കൂൾ), സുധി (ബിസിനസ്). മരുമക്കൾ: ചന്ദ്രശേഖരൻനായർ (ബിസിനസ്), ഡോ. രാജശേഖരൻ (പനയം പഞ്ചായത്ത് പ്രസിഡൻറ്), രാജലക്ഷ്മി (വെള്ളിമൺ ഹൈസ്കൂൾ).