അങ്ങാടിപ്പുറം: തോട്ടപ്പുള്ളി മഠത്തിൽ പ്രഭാകരനുണ്ണി (69) നിര്യാതനായി. പരേതനായ വെങ്കിടേശ്വര ഭട്ടിെൻറയും സാവിത്രി അടിശ്യാരുടെയും മകനാണ്. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം ജീവനക്കാരനായിരുന്നു. ആർ.എസ്.എസ് പെരിന്തൽമണ്ണ കാര്യവാഹ്, അങ്ങാടിപ്പുറം വിദ്യാനികേതൻ സ്ഥാപക സെക്രട്ടറി, ജന്മഭൂമി ലേഖകൻ, കാശിനാഥ് സേവാ സമാജ് സെക്രട്ടറി, അങ്ങാടിപ്പുറം ഗണേശോത്സവ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: റിട്ട. അധ്യാപിക ഗിരിജ (പി.ടി.എം.യു.പി.എസ് പുത്തനങ്ങാടി). മകൻ: നവനീത് കൃഷ്ണൻ (ക്യാപിറ്റൽ ട്രേഡേഴ്സ് അങ്ങാടിപ്പുറം). മരുമകൾ: ഗായത്രി. സഹോദരങ്ങൾ: പരമേശ്വരൻ അടികൾ, നാരായണൻ അടികൾ, രുഗ്മിണി അടിശ്യാർ, ശ്രീദേവി അടിശ്യാർ, പരേതനായ ഭാസ്കരൻ അടികൾ.