ചങ്ങരംകുളം: കുറ്റിപ്പുറം-തൃശൂര്‍ സംസ്ഥാന പാതയില്‍ കടവല്ലൂര്‍ പാടത്ത് അജ്ഞാത വാഹനം ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ചങ്ങരംകുളം പുന്നക്കല്‍ താമസിക്കുന്ന മുണ്ടംപിലാക്കല്‍ മൊയ്തുണ്ണിയുടെ മകന് നജ്മല്‍ (21) ആണ് മരിച്ചത്. പരിക്കേറ്റ സുഹൃത്ത് കല്ലുര്‍മ്മ പെരുമ്പാള്‍ സ്വദേശി ആഷിക്കിനെ (21) കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 12 ഒാടെ സ്റ്റേജ് വര്‍ക്ക് കഴിഞ്ഞ് കുന്നംകുളം ഭാഗത്ത് നിന്ന് ചങ്ങരംകുളത്തേക്ക് തിരിച്ച് വരുന്നതിനിടെ പിറകില്‍ വന്ന വാഹനം യുവാക്കള്‍ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യുവാക്കളും സ്കൂട്ടറും തെറിച്ച് സമീപത്തെ പാടത്തേക്ക് വീണു. ശബ്ദം കേട്ട് വന്ന സമീപവാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നജ്മല്‍ മരിച്ചിരുന്നു. ഇടിച്ച് നിര്‍ത്താതെ പോയ വാഹനം കണ്ടെത്താന്‍ കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച നജ്മലിെൻറ മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മാതാവ്: ജമീല. സഹോദരങ്ങള്‍: ജംഷീദ്, മാജിത, നജിത.