ചങ്ങരംകുളം: മേലെ മാന്തടത്ത് താമസിച്ചിരുന്ന പരേതനായ കുഴിമ്മല് മൂസയുടെ മകന് മുഹമ്മദലി (40) ദുബൈയില്‍ കാറപകടത്തില്‍ മരിച്ചു. 14 വര്‍ഷമായി ദുബൈയിൽ പ്രവാസിയാണ്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നു. മാതാവ്: ബീവാത്തു. ഭാര്യ: ജുമൈലത്ത്. മക്കള്‍: ലിയ, ലൈസ, ആയിശ.