ചെങ്ങന്നൂർ: പത്തനാപുരം സെൻറ് സ്റ്റീഫൻസ് കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്ന പുലിയൂർ പേരിശ്ശേരി തമ്മണശ്ശേരിൽ ഗ്രേസ് വില്ലയിൽ പ്രഫ. ടി.ജെ. മാത്യു (ജോയി -89) നിര്യാതനായി. ബഥേൽ പത്രിക ചീഫ് എഡിറ്റർ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ, പള്ളിയിൽ മാപ്പിളവീട്ടിൽ കുടുംബ യോഗം പ്രസിഡൻറ്, പുലിയൂർ സഹ. ബാങ്ക് ഭരണസമിതി അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: കോട്ടയം പുതുപ്പള്ളി മാടയ്ക്കൽ കുടുംബാംഗം കുഞ്ഞൂഞ്ഞമ്മ മാത്യു. മക്കൾ: ജോ മാത്യു (ഗ്രേസ് മ്യൂസിക്കൽസ്), ജയ അലക്സ് (ചെന്നൈ). മരുമക്കൾ: ജയമോൾ ജോസഫ്, ഡോ. അലക്സ് ഈപ്പൻ (ഡയറക്ടർ, ഐ.സി.എം.ആർ). സംസ്കാരം പിന്നീട്.