കോന്നി: ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പയ്യനാമൺ മണ്ണുവിളയിൽ ശശിധരൻ നായരുടെ മകൻ ശരത്താണ് (23) മരിച്ചത്. ശനിയാഴ്ച രാത്രി 11ന് വെട്ടൂർ ആയിരവില്ലൻക്ഷേത്രം ജങ്ഷന് സമീപമായിരുന്നു സംഭവം.
കുമ്പഴയിലെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായ ശരത് ജോലി കഴിഞ്ഞ് പയ്യനാമണ്ണിലെ വീട്ടിലേക്ക് ബൈക്കിൽ വരുമ്പോൾ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. മലയാലപ്പുഴ പൊലീസ് സ്ഥലത്തെത്തി പത്തനംതിട്ടയിലെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരിച്ചു. മാതാവ്: വസന്തകുമാരി. സഹോദരി: ശരണ്യ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന്.