ഇലവുംതിട്ട: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രികൻ മരിച്ചു. ഇലവുംതിട്ട പുളിന്തിട്ട വീട്ടിൽ തോമസ് മാത്യുവാണ് (58) ഞായറാഴ്ച രാവിലെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
ശനിയാഴ്ച രാവിലെ 8.30ന് പ്രക്കാനം കവലയിലായിരുന്നു അപകടം. ഓമല്ലൂർ- ഇലന്തൂർ റോഡിലൂടെ പാഞ്ഞുവന്ന കാർ സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചശേഷം സമീപത്തെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതര പരിക്കുകളോടെ തോമസ് മാത്യു ചികിത്സയിലായിരുന്നു. മലയാള മനോരമ പത്തനംതിട്ട യൂനിറ്റ് ഓഫിസിലെ ജീവനക്കാരനാണ്. ഭാര്യ: ജെസി തോമസ്.