പത്തിരിപ്പാല: ലക്കിടിയിലെ മുതിർന്ന സി.പി.എം നേതാവ് ലക്കിടി കൊടുവാരക്കോട്ടിൽ വിശ്വനാഥൻ (76) നിര്യാതനായി. സി.പി.എം ഒറ്റപ്പാലം ഏരിയ കമ്മിറ്റി അംഗം, ലെക്കിടി പേരൂർ ലോക്കൽ സെക്രട്ടറി, കർഷകസംഘം ഏരിയ സെക്രട്ടറി, ജില്ല കമ്മിറ്റി അംഗം, ലെക്കിടി പേരൂർ പഞ്ചായത്ത് അംഗം എന്നീ നിലകളിൽപ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ലത. മക്കൾ: വിശ്വജിത്ത്, ജിജി. മരുമക്കൾ: രശ്മി, സന്തോഷ്. സംസ്കാരം ചൊവ്വാഴ്ച പകൽ രണ്ടിന് ലെക്കിടി പല്ലാർമംഗലം ശ്മശാനത്തിൽ.