ആമ്പല്ലൂര്‍: പുതുക്കാട് കാഞ്ഞൂര്‍ അമ്പഴക്കാടന്‍ ബെന്നിയുടെ ഭാര്യ ലിൻറയെ (45) കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മുതല്‍ ഇവരെ കാണാതായിരുന്നു. തുടര്‍ന്ന് പുതുക്കാട് പൊലീസിലും അഗ്നിരക്ഷാസേനയിലും വീട്ടുകാര്‍ വിവരം അറിയിച്ചിരുന്നു. അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേര്‍ന്ന കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. മക്കള്‍: ഗ്ലന്നു, ലിയാന. പുതുക്കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.