ചേർത്തല: കടലിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു. തുറവൂർ പഞ്ചായത്ത് എട്ടാം വാർഡിൽ പള്ളിത്തോട് വാലയിൽ ചിന്നൻ സേവ്യറിെൻറ മകൻ ജിനീഷാണ് (32) മരിച്ചത്.
തിങ്കളാഴ്ച പുലർച്ച അഞ്ചോടെയായിരുന്നു സംഭവം. കടലിൽ വല വിരിക്കുന്നതിനിടെ വെള്ളത്തിലേക്ക് കുഴഞ്ഞുവീണു. മറ്റു തൊഴിലാളികൾ ചാടി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. മാതാവ്: ആനി.