അമ്പലപ്പുഴ: ജില്ല കോൺഗ്രസ് കമ്മിറ്റി അംഗം ഷാജി ഉടുമ്പാക്കൽ (40) വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഉടുമ്പാക്കൽ ബഷീർ-സൈറുമ്മ ദമ്പതികളുടെ മകനാണ്. ഹൃദയസംബന്ധ അസുഖത്തെത്തുടർന്ന് ഏതാനും ദിവസം മുമ്പ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രി വിട്ട ഷാജി തിങ്കളാഴ്ച വൈകീട്ട് വീട്ടിൽ കുളിക്കുന്നതിനിടെ കുഴഞ്ഞുവീണു. ഉടൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം മുൻ പ്രസിഡൻറാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വണ്ടാനം ബ്ലോക്ക് ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു. ഭാര്യ: ഫാസില. മക്കൾ: ഷിയാസ്, ഷിഫാന. ഖബറടക്കം ചൊവ്വാഴ്ച 12ന് നീർക്കുന്നം ഇജാബ മസ്ജിദ് ഖബർസ്ഥാനിൽ.