ഹരിപ്പാട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ അന്തർസംസ്ഥാന തൊഴിലാളി കാറിടിച്ച് മരിച്ചു. പശ്ചിമബംഗാൾ സ്വദേശി അഹമ്മദാണ് (55) മരിച്ചത്. ദേശീയപാതയിൽ ഡാണാപ്പടി പുത്തൻപാലത്തിൽ ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. മൃതദേഹം ഹരിപ്പാട് ഗവ. ആശുപത്രി മോർച്ചറിയിൽ.