പെരുമ്പാവൂര്‍: കീഴില്ലം കുഴിപ്പറമ്പില്‍ കെ. ജോസഫ് (74) നിര്യാതനായി. ഫെഡറല്‍ ബാങ്ക് മുൻ ജീവനക്കാരനാണ്. ഭാര്യ: ലീലാമ്മ (റിട്ട. അധ്യാപിക, കീഴില്ലം സെൻറ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂള്‍). മക്കള്‍: സൗമ്യ ജോസഫ്, ധന്യ ജോസഫ് (ആസ്ട്രേലിയ). മരുമക്കള്‍: ഷിജു കെ. ജോയ്, വില്യം ജോസഫ്. സംസ്കാരം ചൊവ്വാഴ്ച ഒന്നിന് കീഴില്ലം നസ്റേത്ത് മാര്‍ത്തോമ പള്ളി സെമിത്തേരിയിൽ.