പന്തളം: മന്തുക നാൻസി ഭവനിൽ എം.പി. ബാബു (72) കുഴഞ്ഞുവീണു മരിച്ചു. കുളനട ജങ്ഷനു സമീപം തിങ്കളാഴ്ച രാവിലെ 11നായിരുന്നു സംഭവം. മരുന്ന് വാങ്ങാൻ കടയിൽ എത്തിയതാണ്. പന്തളം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: മേരിക്കുട്ടി. മകൾ: നാൻസി. മരുമകൻ: സുനിൽ. സംസ്കാരം ബുധനാഴ്ച 12ന് കാരയ്ക്കാട് ഐ.പി.സി ചർച്ച് സെമിത്തേരിയിൽ.