വടശ്ശേരിക്കര: തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. കക്കുടുമൺ മാമ്മൂട്ടിൽ തോമസിെൻറ ഭാര്യ ലിസിയാണ് (55) മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.30യോടെയാണ് സംഭവം.കക്കുടുമണ്ണിനു സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ജോലിക്കിടെ അസ്വസ്ഥത തോന്നിയ ലിസി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചു. മക്കൾ: സിജി, അഞ്ജു, ബിജീൻ. സംസ്കാരം പിന്നീട്.