ആമ്പല്ലൂര്‍: എറവക്കാട് റെയില്‍വേ ഗേറ്റിന് സമീപം ചുമട്ടുതൊഴിലാളി ട്രെയിന്‍തട്ടി മരിച്ചു. പാഴായി കാടുകുടിപ്പറമ്പില് കുഞ്ഞെൻറ മകന് രാജുവാണ് (52) മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. എറവക്കാട് ബി.എം.എസ് യൂനിയന്‍ തൊഴിലാളിയാണ്. പുതുക്കാട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു.