വേങ്ങര: പറപ്പൂർ പാറയിൽ ജമാഅത്തെ ഇസ്ലാമി അംഗവും അധ്യാപകനുമായിരുന്ന തൊട്ടിയിൽ അബ്ദുസ്സലാം മാസ്റ്റർ (84) നിര്യാതനായി. 1996ൽ കുഴിപ്പുറം ഗവ. എൽ.പി. സ്കൂളിൽ നിന്ന് ഹെഡ്മാസ്റ്ററായി വിരമിച്ചു. വേങ്ങര, ചോലക്കുണ്ട്, ഒതായി, നെല്ലിപ്പറമ്പ് എന്നീ സ്കൂളുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പറപ്പൂർ മലബാർ എജുക്കേഷൻ ട്രസ്റ്റ് അംഗമായിരുന്നു. ഭാര്യ: നഫീസ തൊട്ടിയിൽ. മക്കൾ: സക്കീന, നസീമ, മുഹമ്മദ് നജീബ്, സാജിദ, ബരീറ, പരേതയായ സുഹ്റ. മരുമക്കൾ: കെ.എം. കുഞ്ഞാപ്പു, (പുളിക്കൽ), മൂഴിക്കൽ കുഞ്ഞിമുഹമ്മദ് (കാരാത്തോട് ), ഇ.വി. അബ്ദുസ്സലാം (ജി.വി.എച്ച്.എസ്.എസ്. അരിമ്പ്ര), മുഹമ്മദ് ബഷീർ (തോട്ടശ്ശേരിയറ), അബ്ദുൽ കരീം (ക്ലാരി മൂച്ചിക്കൽ), പി.വി.കെ. ഫൗസിയ.