മണ്ണഞ്ചേരി: മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡ് മച്ചിങ്കൽ പരേതനായ മുഹമ്മദ് കുഞ്ഞിെൻറ മകൻ അബ്ദുൽ റഹ്മാൻ മുസ്ലിയാർ (56) സൗദിയിൽ നിര്യാതനായി. കഴിഞ്ഞ ഡിസംബർ ആറിനാണ് നാട്ടിൽനിന്ന് സൗദിക്ക് പോയത്. തിങ്കളാഴ്ച രാവിലെ 11ഓടെ മുറിയിൽ ദേഹാസ്വാസ്ഥ്യം അനുഭവിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: പരേതയായ ആമിന ഉമ്മ. ഭാര്യ: ആബിദ. മക്കൾ: അൻസില, സഫിയത്ത്, സുമയ്യ, അജ്മൽ. മരുമക്കൾ: ഹാരിസ്, അസ്ലം, ഷഫീർ. ഖബറടക്കം സൗദിയിൽ നടക്കും.