ഓച്ചിറ: കുലശേഖരപുരം കുറുങ്ങപ്പള്ളി വാർഡ് വാഴുവേലിൽ പറമ്പിൽ സുൽത്താൻ പിള്ള (75) നിര്യാതനായി. വവ്വാക്കാവ് മുസ്ലിം ജമാഅത്ത് മുൻ പ്രസിഡൻറും കൊപ്ര വ്യവസായിയും ആയിരുന്നു. ഭാര്യ: ഫാത്തിമാബീവി. മക്കൾ: ഷൈലജ (പി.എച്ച്.സി, ചോരുവഴി), ഷാനവാസ് (ഡി.ടി.പി സെൻറർ, മഠത്തിൽ കാരാഴ്മ), സിബി, ലിബി (കെ.എസ്.ഇ.ബി, ചെങ്ങന്നൂർ), നിസ (പി.എച്ച്.സി, കരുനാഗപ്പള്ളി). മരുമക്കൾ: നിസാർ (റിട്ട. അധ്യാപകൻ), റൂബി, അൻസാർ (വിമുക്ത ഭടൻ), സത്താർ (ബിസിനസ്), അൻസർ (അധ്യാപകൻ).