കൂത്താട്ടുകുളം: അർജുനൻമല വലിയ താഴത്ത് പരേതനായ കുഞ്ഞപ്പെൻറ ഭാര്യ ലീല (88) നിര്യാതയായി. നടുത്തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: പങ്കജം, സുധാകരൻ, വിനയകുമാർ (റിട്ട. ഇ.എസ്.ഐ.) ലീല (റിട്ട. പൊതുമരാമത്ത് വകുപ്പ്), സതീഷ് (ഇൻകം ടാക്സ്, എറണാകുളം), മിനി, രതീഷ് (എ.എസ്.ഐ. കൂത്താട്ടുകുളം പൊലീസ് സ്റ്റേഷൻ). മരുമക്കൾ: മണി കുന്നത്ത് വളപ്പിൽ, സുമ, ഓമന (റിട്ട. അധ്യാപിക), ജിഷ പഴയരിക്കണ്ടം, മിനി നെല്ലാനിക്കൽ, പരേതനായ വിജയൻ.