ആലുവ: ആലുവയിലെ ആദ്യകാല മാധ്യമപ്രവർത്തകൻ തോട്ടക്കാട്ടുകര കളത്തിൽ ജോൺ കളത്തിൽ (കെ.ജെ. ജോൺ -76) നിര്യാതനായി. രണ്ട് വർഷമായി അർബുദത്തിന് ചികിത്സയിലായിരുന്നു. ദീർഘകാലം കേരള ടൈംസ് ലേഖകനായിരുന്നു. പിന്നീട് ഇന്ത്യൻ പൗരൻ, വാസ്തവം തുടങ്ങിയ പത്രങ്ങളിലും പ്രവർത്തിച്ചു. പ്രസ്ക്ലബ്, പ്രസ് ഫോറം ഭാരവാഹിയായിരുന്നു. ഭാര്യ: പരേതയായ ടെസി. മക്കൾ: ലീന, നൈസി. മരുമക്കൾ: ജെയ്സൺ, ക്ലിഫോർഡ്.