കക്കട്ടിൽ: കുന്നുമ്മൽ മഹല്ല് പ്രസിഡൻറ് പെരേലക്കണ്ടി കുഞ്ഞബ്ദുല്ല ഹാജി (90) നിര്യാതനായി. കുന്നുമ്മൽ പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ പ്രസിഡൻറ്, സബീലുൽ ഹുദാ മദ്രസ്സ മുൻ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ദീർഘകാലം കുന്നുമ്മലിൽ വ്യാപാരിയായിരുന്നു. ഭാര്യ: പരേതയായ കുഞ്ഞാമി എടവലത്ത്. മക്കൾ: അമ്മദ്, മജീദ് (ബഹ്റൈൻ), ആഷിഖ് (കുന്നുമ്മൽ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ്), ബിയ്യാത്തു (എടച്ചേരി). മരുമക്കൾ പരേതനായ മഠത്തിൽ അബ്ദുല്ല ഹാജി (എടച്ചേരി), പാത്തു (വാണിമേൽ), സറീന (നരിക്കാട്ടേരി), റുബീന (മുതുവടത്തൂർ). സഹോദരങ്ങൾ: ആയിഷ (കാക്കുനി), സാറ (നാരിക്കാട്ടേരി), പരേതരായ കുഞ്ഞാലി, മമ്മുഹാജി, കുഞ്ഞാമി (നരിക്കാട്ടേരി), കദിയ (കുനിങ്ങാട്), അലീമ, പാത്തു, മറിയം.